ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ChatGPT

 ChatGPT  ചാറ്റ് ജിപിടി അഥവാ ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ. 2022 നവംബർ 30നാണ് ഇതിന്റെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്.  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് വാക്കുകളുടെ രൂപത്തിൽ ആശയവിനിമയം നടത്താനാകുന്ന ഒരു ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി (chatgpt). ചാറ്റ് ബോട്ട് എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളാണ്. മനുഷ്യരെപ്പോലെ തന്നെ ഇവർക്ക് സംവദിക്കാൻ ആകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിലവിൽ സാങ്കേതിക വിദ്യയിലെ ഏറ്റവും ചൂടേറിയ പദങ്ങളിൽ ഒന്നാണ് ,  ഒരു കമ്പ്യൂട്ടറിനെയോ കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിനെയോ ഒരു സോഫ്‌റ്റ്‌വെയറിനെയോ മനുഷ്യ മനസ്സിനെപ്പോലെ ബുദ്ധിപരമായി ചിന്തിക്കുന്ന ഒരു രീതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യ മസ്തിഷ്കത്തിന്റെ പാറ്റേണുകൾ പഠിച്ചും വൈജ്ഞാനിക പ്രക്രിയ വിശകലനം ചെയ്തുമാണ് AI പൂർത്തിയാക്കുന്നത്. #ChatGPT #Chatgpt #ChatGpt #AI
ഈയിടെയുള്ള പോസ്റ്റുകൾ

ഉന്തിയ പല്ലുകൾ

നിറമൊത്ത പല്ലുകൊണ്ട്, നിരയൊത്ത പല്ല് കൊണ്ട് നീരാളികളുടെ മുന്നിൽ നിലതെറ്റിയവനെ കടിച്ചു കൊല്ലുന്നവർക്ക് ആദിവാസിയുടെ ഉന്തിയുലഞ്ഞ പല്ലുകൾ അയോഗ്യതകളാണ് . ജാതിക്കളികൾ അധികാരത്തിൻ കൊട്ടാരത്തിൽ- അതിർവരമ്പുകളാക്കുന്നവർക്ക് അവർണ്ണന്റെ ഉന്നതങ്ങളിലേക്കുള്ള പഠനം കുറ്റകരമാണ് . വർഗീയ വൈരാഗികൾ പാവങ്ങളെ കൊന്നൊടുക്കുന്നത് റിപ്പോർട്ടുചെയ്യുമ്പോൾ ജേണലിസ്റ്റുകൾക്ക് അറബി പേരുകളുണ്ടാകുന്നത് രാജ്യദ്രോഹ കുറ്റമാണ്.              *മുഈനി കരുമ്പിൽ*              മുഈനുദ്ദീൻ കൊടപ്പന             *BSP* മലപ്പുറം ജില്ല ഇൻ ചാർജ്

പരിസ്ഥിതിദിനം

മന്നവന്റെ മനസ്സിൽ ഞാനുനട്ട മരമുണ്ട് മരത്തിൽ പൂണ്ട് കായുണ്ട് മാവിലായി മാങ്ങ യുണ്ട് മണമുണ്ട് മധുവായി പഞ്ചാര മാമ്പഴം ഉണ്ട് നടുവാൻ നല്ല തൈകൾ വേണം നനവുള്ള കിളവുള്ളിടം വേണം നാടിന്റെ നടുവിലായ്  നട്ടു വളർത്തീടണം പൂത്തുലയാൻ പൂക്കൾ വേണം  പൂവിനായ് പൂച്ചെടികൾ വേണം  പൂമ്പാറ്റകൾ ക്കായ് ഒരിടം വേണം  പൂപറിക്കാൻ കുഞ്ഞിളം കൈകൾ വേണം  കുഞ്ഞിളം...... കൈകൾ വേണം......                                           മുഈനി കരുമ്പിൽ 

സമസ്ത മുശാവറ 1

  സമസ്ത മുശാവറ സമസ്തയുടെ പരമോന്നത ഭരണസമിതിയാണ് മുശാവറ. ഇസ്‌ലാമിനെക്കുറിച്ച് അംഗീകൃത പണ്ഡിതന്മാരിൽ നിന്ന് നിശ്ചിത ഖിതാബുകൾ അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളല്ലാം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്‍മാരാണ് മുശാവറ അംഗങ്ങള്‍. ആത്മീയ ഔന്നിത്യം നേടിയ ഉഖ്‌റവിയായ ഉലമാക്കളുടെ ഒരു കൂട്ടായ്മ.  ഇസ്‌ലാമിനേയും മുസ്‌ലിംകളേയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സമസ്ത ഇടയ്ക്കിടെ മുശാവറ യോഗങ്ങള്‍ വിളിച്ചുകൂട്ടി തീരുമാനങ്ങൾ എടുക്കുന്നു  . ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കല്‍ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയില്‍ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരില്‍ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു.  സമസ്തയുടെ പരിഗണനക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി ഉത്തരം നല്‍കി മുസ്‌ലിം സമുദായത്തിന്റെ മതകീയാസ്തിത്വം സംഘടന സംരക്ഷിക്കുന

MUEENUDHEEN മുഈനുദ്ദീൻ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കരുമ്പിൽ കൊടപ്പന കുഞ്ഞിമൊയ്‌ദീൻ കുട്ടി മുസ്‌ലിയാരുടെ മകൻ അബ്ദുൽ അസീസ് ഹാജിയുടെയും ഫറോക്ക് തലേക്കര മോയൂട്ടി മകൾ ആയിഷാബി യുടെയും മകനായി 1982ജനുവരി 10ന്  ഫറോക്കിൽ ജനിച്ചു പൂർണനാമം മുഈനുദ്ദീൻ മുഈനി കൊടപ്പന തെന്നല ചത്തേരി സൈദലവിയുടെയും കുന്നത്തേടത് ആയിഷയുടെയും മകളായ ഷാഹിന ചത്തേരിയാണ് ഭാര്യ ഫാത്തിമ മുനാസിബ കൊടപ്പന മുഹമ്മദ്‌ മുജ്തബ കൊടപ്പന മക്കളാണ് സമസ്ത മുശാവറ മെമ്പറും രിസാല പബ്ലിഷറുമായ വണ്ടൂർ അബ്ദുറഹിമാൻ ഫൈസി കേരളമുസ്ലിം ജമാഅത്ത്  നേതാവ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി വാളക്കുളം സൈദാലിമുസ്‌ലിയാർ സൈദലവി അഹ്സനി പ്രധാന ഉസ്താദുമാരാണ്  പി എം എസ് എ എൽ പി സ്കൂൾ കാച്ചടി തുടങ്ങി  ജി എം യു പി സ്കൂൾ കക്കാട്  മാനദേവൻ ഹൈസ്കൂൾ നിലമ്പൂർ  കെ എഛ് എം എഛ് എസ് വാളക്കുളം  പി എസ് എം ഒ കോളേജ് തിരൂരങ്ങാടി വരെയാണ് ഭൗധിക പഠനം അബ്ദുൽ അസീസ് ഹാജി ശൈഖ് അബൂബക്കർ ബാബ സാഹിബ്‌ അംബേദ്കർ ഏറെ സ്വാദീനിച്ച വ്യക്തിത്വങ്ങൾ ബഹുജൻ സമാജ് പാർട്ടി (ബി എസ് പി ) രാഷ്ട്രീയ മേഖല 

സമസ്ത കേരള ജംഇയത്തുൽഉലമ ജനറൽ ബോഡി യോഗം

സമസ്ത കേരള ജംഇയത്തുൽഉലമക്ക്  പുതിയ നേതൃത്വം