സമസ്ത കേരള ജംഇയത്തുൽഉലമക്ക് പുതിയ നേതൃത്വം
കേരളത്തിലെ സുന്നി മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത സംഘടന യാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സംഘടന ഇപ്പോൾ സമസ്ത എ പി വിഭാഗം സമസ്ത ഇ കെ വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗമായി ആണ് പ്രവർത്തിക്കുന്നത് ഈ ലേഖനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ കുറിച്ചുള്ളതാണ് സമസ്തയുടെ ചരിത്രം ആത്മാര്‍ത്ഥയുടെ പ്രതിരൂപങ്ങളായി ദര്‍സും ഇബാദത്തുമായി കഴിഞ്ഞുകൂടിയ പണ്ഡിത മഹത്തുക്കള്‍ അനിവാര്യസാഹചര്യത്തില്‍ കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതര്‍ മുഴുവന്‍ സംബന്ധിച്ച അപൂര്‍വ്വ സംഗമത്തിന് 1926-ല്‍ കോഴിക്കോട് ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ, പതി അബ്ദുൾഖാദർ മുസ്ലിയാർ, പാനായിക്കുളം പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്ലിയാർ, ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി, അബ്ദുൽ ഖാദിർ ഫള്ഫരി അടങ്ങിയ നേതാക്കൾ, സയ്യിദുമാര്‍, ഖാളിമാര്‍, ഖതീബുമാര്‍, മുദരിസുമാര്‍ ഉള്‍ക്കൊള്ളുന്ന ഗംഭീര സദസ്സ് നിയന്ത്രിച്ചത് കോഴിക്കോട് ഖാളി സയ്യിദ് ശിഹാബുദ്ധീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളായിരുന്നു. മുസ്ലിം സമൂഹത്തില്‍ ഉയര്‍ന്ന സകല വെല്ലുവിളികളും സഗൗരവ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ