നിറമൊത്ത പല്ലുകൊണ്ട്,
നിരയൊത്ത പല്ല് കൊണ്ട്
നീരാളികളുടെ മുന്നിൽ
നിലതെറ്റിയവനെ
കടിച്ചു കൊല്ലുന്നവർക്ക്
ആദിവാസിയുടെ
ഉന്തിയുലഞ്ഞ പല്ലുകൾ
അയോഗ്യതകളാണ് .
ജാതിക്കളികൾ
അധികാരത്തിൻ കൊട്ടാരത്തിൽ-
അതിർവരമ്പുകളാക്കുന്നവർക്ക്
അവർണ്ണന്റെ ഉന്നതങ്ങളിലേക്കുള്ള
പഠനം കുറ്റകരമാണ് .
വർഗീയ വൈരാഗികൾ
പാവങ്ങളെ കൊന്നൊടുക്കുന്നത്
റിപ്പോർട്ടുചെയ്യുമ്പോൾ
ജേണലിസ്റ്റുകൾക്ക്
അറബി പേരുകളുണ്ടാകുന്നത്
രാജ്യദ്രോഹ കുറ്റമാണ്.
*മുഈനി കരുമ്പിൽ*
മുഈനുദ്ദീൻ കൊടപ്പന
*BSP* മലപ്പുറം ജില്ല ഇൻ ചാർജ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ