ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആസാം

നമ്മുടെ നാട് നമ്മുടെ ഇന്ത്യ നമ്മുടെ താണ് ഈ മണ്ണ് നമ്മുടെ നാടിനെ വെട്ടിമുറിക്കാൻ നമ്മൾ   വീണു മരിക്കേണം                           (നമ്മുടെ നാട്………) ഹിന്ദുവെന്ന് മുസൽമാനെന്ന് നമ്മളെ വെട്ടി മുറിക്കുമ്പോൾ നമ്മളൊന്നായ് ഒരു മനമായി ഒന്നിച്ചൊന്നായ് പൊരുതീടും                           (നമ്മുടെ നാട്………) വെള്ളക്കാരുടെ ചെരുപ്പ് നക്കി മാപ്പെഴുതിയ സംഘികളേ അവരുടെ തോക്കിന് തൂക്ക് മരത്തിന് തോറ്റുകൊടുത്തവരല്ല ഞങ്ങൾ                           (നമ്മുടെ നാട്………) രാജ്യം കെട്ടിയ ചരിത്ര ശിലകൾ തകർത്തെറിയാൻ നോക്കണ്ട ഭയപ്പെടില്ല നാട് വിടില്ല സംഘികളെ ഇത് ഓർത്തോളൂ                           (നമ്മുടെ നാട്………) പാദസേവ പഠിച്ചിട്ടില്ല പഠിക്കയുമില്ല നമ്മൾ ജയിച്ചടക്കാൻ ജനിച്ചനാട്ടിൽ അലിഞ്ഞ് ചേരും കട്ടായം                           (നമ്മുടെ നാട്………) ജീവൻ നൽകിയ ധീരന്മാരുടെ ഊർജമതേത് ഒറ്റകെട്ടായ് ചങ്കൂറ്റത്താൽ ഒത്തുവിളിക്കണ വിളിയേത്                           (നമ്മുടെ നാട്………) കടപ്പാട്

ഓമന വിദ്യാലയം

ഓർമതൻ ഓളങ്ങളിൽ ഓർക്കാതിരിക്കാൻ ഒക്കുമോ ? ഓമന വിദ്യാലയത്തെ . ആദ്യാക്ഷരം കുറിക്കുവാൻ അച്ഛന്റെ കൂടെ ആ പടവുകൾ പിച്ചവെച്ച എൻ കുഞ്ഞിക്കാലുകൾ . കലപില ശബ്ദങ്ങളിൽ കരഞ്ഞുപോയി എൻ കണ്ണുകൾ, ആദ്യാക്ഷരത്തിൻ അമൃതുവിതറി അ എന്നദ്ധ്യാപകൻ ഉച്ചരിച്ചതും , അ എന്നക്ഷരത്തിൽ ആനയെ വരച്ചിട്ടതും , ഒന്നിളകുമ്പോൾ പർപർ എന്ന്- ഒച്ചയുണ്ടാക്കുന്ന ഒരു തരം ഇരിപ്പിടവും, ഓർക്കാതിരിക്കാൻ ഒക്കുമോ ? വർണ്ണമാം തോരണങ്ങൾ തൂക്കി ആകർഷിപ്പിച്ചതും, വണ്ണമുള്ള വടികൾ വഴിക്ക് ചലിപ്പിച്ചതും, ഓർമതൻ ഓളങ്ങളിൽ ഓടിമറയുന്നു ഓമന വിദ്യാലയത്തെ ഓർത്തുപോയ നിമിഷങ്ങൾക്കുശാന്തി .               മുഈനുദ്ധീൻ മുഈനി കരുമ്പിൽ