ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ChatGPT

 ChatGPT  ചാറ്റ് ജിപിടി അഥവാ ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ. 2022 നവംബർ 30നാണ് ഇതിന്റെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്.  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് വാക്കുകളുടെ രൂപത്തിൽ ആശയവിനിമയം നടത്താനാകുന്ന ഒരു ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി (chatgpt). ചാറ്റ് ബോട്ട് എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളാണ്. മനുഷ്യരെപ്പോലെ തന്നെ ഇവർക്ക് സംവദിക്കാൻ ആകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിലവിൽ സാങ്കേതിക വിദ്യയിലെ ഏറ്റവും ചൂടേറിയ പദങ്ങളിൽ ഒന്നാണ് ,  ഒരു കമ്പ്യൂട്ടറിനെയോ കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിനെയോ ഒരു സോഫ്‌റ്റ്‌വെയറിനെയോ മനുഷ്യ മനസ്സിനെപ്പോലെ ബുദ്ധിപരമായി ചിന്തിക്കുന്ന ഒരു രീതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യ മസ്തിഷ്കത്തിന്റെ പാറ്റേണുകൾ പഠിച്ചും വൈജ്ഞാനിക പ്രക്രിയ വിശകലനം ചെയ്തുമാണ് AI പൂർത്തിയാക്കുന്നത്. #ChatGPT #Chatgpt #ChatGpt #AI