ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അധ്യാപകൻ

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ മാസം മുഈനുദ്ധീൻ എന്ന വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ തന്ന കരുതൽ മുപ്പത് വർഷങ്ങൾക്കിപ്പുറവും എനിക്ക് പ്രചോദനം നൽകുന്നു. എങ്കിൽ അയാൾ ഒരു വിജയിച്ച ഗുരുവാണ്. അദ്ധാപകർ മാതൃക യാക്കേണ്ട പുണ്ണ്യമനുഷ്യനാണ് അദ്ദേഹം അത് മറ്റാരുമല്ല നാലാം ക്ലാസിലെ ഞങ്ങളുടെ കണക്ക് സാറ് "അനിൽകുമാർ മാസ്റ്റർ" ആണ് എന്നും ഞാൻ ഓർക്കുന്ന എന്റെ അധ്യാപകരിൽ അദ്ദേഹത്തോളം മുന്നിൽ നിൽക്കാൻ മറ്റൊരാളില്ല വിദ്യാർത്ഥികളുടെ കഴിവുകൾ അറിഞ്ഞു പ്രവർത്തിച്ച,ഓരോകുട്ടിക്കൾക്കും പ്രത്യേകം ശ്രദ്ധ നൽകിയ അധ്യാപകൻ ജോലിയോടുള്ള ആത്മാർത്ഥത വേണ്ടുവോളം അദ്ദേഹത്തിൽ ഞാൻ കണ്ടു മാന്യതയും സമയനിഷ്ടയും അദ്ദേഹത്തെ മഹാനാക്കി മത്സരബുദ്ധിയോടെ പഠിക്കാൻ വിധ്യാർഥികളെ അദ്ദേഹം സജ്ജരാക്കി 'ഒരു ഹോംവർക്ക് ചെയ്യാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും, ചെയ്യാൻ ഒരേ ഒരു കാരണമേ ഉണ്ടാകൂ.' എന്നവാക്കുകൾ ഞാൻ ആദ്യം കേൾക്കുന്നത് "അനിൽകുമാർ" സാറിന്റെ ക്ലാസ്സിൽനിന്നാണ് അടുത്ത വർഷം സാറ് ഒരു കണക്ക് കളി തന്നു സ്കൂള് വിടുന്നത് വരെ സമയവും അതിനുള്ളിൽ ഉത്തരം കണ്ടെത്തണം ആറാമത്തെ പിരീഡിൽ ഞാൻ ഉത്തരം സാറെ ഏൽപ്പ
യാത്രകൾ അത് പ്രാർത്ഥന പോലെ ആത്മാവിലേക്ക് പടരുന്ന വികാര"മത്രെ ഭൂമിയിലേക്കുള്ള യാത്ര അതാദ്യത്തെ യാത്രയത്രെ പിന്നെ എത്രയെത്രെ യാത്രകൾ വിദ്യയും വിവേകവും വികൃതിയും വിനയവും വിശ്വാസവും വിജയവും തേടി എത്രയെത്രെ യാത്രകൾ ഉമ്മക്കുമുപ്പക്കും ഒപ്പം കൂട്ടുകാർകൊപ്പം കൂട്ടിന് ഭാര്യക്കുമൊപ്പം കുഞ്ഞുങ്ങൾക്കൊപ്പം കുണ്ടും കുന്നുകളും താണ്ടി എത്രയെത്രെ യാത്രകൾ കര കാണാതലഞ്ഞ കതകിൽ മുട്ടിയ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് എത്രയെത്രെ യാത്രകൾ പ്രവാസത്തിലേക്ക് ഹോസ്പിറ്റലിലേക്ക് വൃദ്ധസദനത്തിലേക്ക് ഭൂമിയിലേക്ക് അതവസാനത്തെ യാത്രയാത്രെ                                      മുഈനി

പൗരത്വം

നമ്മുടെ നാട് നമ്മുടെ ഇന്ത്യ നമ്മുടെ താണ് ഈ മണ്ണ് നമ്മുടെ നാടിനെ വെട്ടിമുറിക്കാൻ നമ്മൾ   വീണു മരിക്കേണം                           (നമ്മുടെ നാട്………) ഹിന്ദുവെന്ന് മുസൽമാനെന്ന് നമ്മളെ വെട്ടി മുറിക്കുമ്പോൾ നമ്മളൊന്നായ് ഒരു മനമായി ഒന്നിച്ചൊന്നായ് പൊരുതീടും                           (നമ്മുടെ നാട്………) വെള്ളക്കാരുടെ ചെരുപ്പ് നക്കി മാപ്പെഴുതിയ സംഘികളേ അവരുടെ തോക്കിന് തൂക്ക് മരത്തിന് തോറ്റുകൊടുത്തവരല്ല ഞങ്ങൾ                           (നമ്മുടെ നാട്………) രാജ്യം കെട്ടിയ ചരിത്ര ശിലകൾ തകർത്തെറിയാൻ നോക്കണ്ട ഭയപ്പെടില്ല നാട് വിടില്ല സംഘികളെ ഇത് ഓർത്തോളൂ                           (നമ്മുടെ നാട്………) പാദസേവ പഠിച്ചിട്ടില്ല പഠിക്കയുമില്ല നമ്മൾ ജയിച്ചടക്കാൻ ജനിച്ചനാട്ടിൽ അലിഞ്ഞ് ചേരും കട്ടായം                           (നമ്മുടെ നാട്………) ജീവൻ നൽകിയ ധീരന്മാരുടെ ഊർജമതേത് ഒറ്റകെട്ടായ് ചങ്കൂറ്റത്താൽ ഒത്തുവിളിക്കണ വിളിയേത്                           (നമ്മുടെ നാട്………) കടപ്പാട്