ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരിസ്ഥിതിദിനം

മന്നവന്റെ മനസ്സിൽ ഞാനുനട്ട മരമുണ്ട് മരത്തിൽ പൂണ്ട് കായുണ്ട് മാവിലായി മാങ്ങ യുണ്ട് മണമുണ്ട് മധുവായി പഞ്ചാര മാമ്പഴം ഉണ്ട് നടുവാൻ നല്ല തൈകൾ വേണം നനവുള്ള കിളവുള്ളിടം വേണം നാടിന്റെ നടുവിലായ്  നട്ടു വളർത്തീടണം പൂത്തുലയാൻ പൂക്കൾ വേണം  പൂവിനായ് പൂച്ചെടികൾ വേണം  പൂമ്പാറ്റകൾ ക്കായ് ഒരിടം വേണം  പൂപറിക്കാൻ കുഞ്ഞിളം കൈകൾ വേണം  കുഞ്ഞിളം...... കൈകൾ വേണം......                                           മുഈനി കരുമ്പിൽ 

സമസ്ത മുശാവറ 1

  സമസ്ത മുശാവറ സമസ്തയുടെ പരമോന്നത ഭരണസമിതിയാണ് മുശാവറ. ഇസ്‌ലാമിനെക്കുറിച്ച് അംഗീകൃത പണ്ഡിതന്മാരിൽ നിന്ന് നിശ്ചിത ഖിതാബുകൾ അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളല്ലാം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്‍മാരാണ് മുശാവറ അംഗങ്ങള്‍. ആത്മീയ ഔന്നിത്യം നേടിയ ഉഖ്‌റവിയായ ഉലമാക്കളുടെ ഒരു കൂട്ടായ്മ.  ഇസ്‌ലാമിനേയും മുസ്‌ലിംകളേയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സമസ്ത ഇടയ്ക്കിടെ മുശാവറ യോഗങ്ങള്‍ വിളിച്ചുകൂട്ടി തീരുമാനങ്ങൾ എടുക്കുന്നു  . ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കല്‍ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയില്‍ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരില്‍ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു.  സമസ്തയുടെ പരിഗണനക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി ഉത്തരം നല്‍കി മുസ്‌ലിം സമുദായത്തിന്റെ മതകീയാസ്തിത്വം സംഘടന സംരക്ഷിക്കുന