സമസ്തയുടെ പരമോന്നത ഭരണസമിതിയാണ് മുശാവറ. ഇസ്ലാമിനെക്കുറിച്ച് അംഗീകൃത പണ്ഡിതന്മാരിൽ നിന്ന് നിശ്ചിത ഖിതാബുകൾ അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളല്ലാം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്മാരാണ് മുശാവറ അംഗങ്ങള്‍. ആത്മീയ ഔന്നിത്യം നേടിയ ഉഖ്റവിയായ ഉലമാക്കളുടെ ഒരു കൂട്ടായ്മ. ഇസ്ലാമിനേയും മുസ്ലിംകളേയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സമസ്ത ഇടയ്ക്കിടെ മുശാവറ യോഗങ്ങള്‍ വിളിച്ചുകൂട്ടി തീരുമാനങ്ങൾ എടുക്കുന്നു . ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്ലിംകള് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കല്‍ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയില്‍ നിന്നുതന്നെ ഫത്വാ കമ്മറ്റി എന്ന പേരില്‍ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. സമസ്തയുടെ പരിഗണനക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി ഉത്തരം നല്കി മുസ്ലിം സമുദായത്തിന്റെ മതകീയാസ്തിത്വം സംഘടന സംരക്ഷിക്കുന്നു.
സമസ്ത യുടെ പ്രഥമ മുശാവറ
1തങ്ങൾ
2.പാങ്ങില്‍ ഏ പി അഹ്മദ് കുട്ടി മുസ്ലിയാര് (പ്രസിഡന്റ്)
2.മൗലാന അബ്ദുല്‍ ബാരി മുസ്ലിയാര്(വൈസ് പ്രസിഡന്റ് )
3. തിരുവാലി മുഹമ്മദ് മീരാന്‍ മുസ്ലിയാര്(വൈസ് പ്രസിഡന്റ്)
4. മൗലാന അബ്ദുല്‍ ഖാദിര്‍ ഫള്ഫരി (വൈസ് പ്രസിഡന്റ്)
5.അമ്പലപ്പുറത്ത് ഇമ്പിച്ചി അഹ്മദ് മൗലവി (വൈസ് പ്രസിഡന്റ് ),
6. പള്ളി വീട്ടില്‍ മുഹമ്മദ് മുസ്ലിയാര് (ജനറല്‍ സെക്രട്ടറി)
7. ജര്‍മന്‍ അഹ്മദ് മുസ്ലിയാര് (ജോയിന്റ് സെക്രട്ടറി),
8. വലിയ കൂനേങ്ങള്‍ അഹ്മദ് മൌലവി (ജോയിന്റ് സെക്രട്ടറി)
9. പുതിയകത്ത് അഹ്മദ്കോയ ഹാജി(ഖസിനുല് മജ്ലിസ്)
10. അഹ്മദ് കോയ ഷാലിയാത്തി,
11. പുത്തലത്ത് പീടിയേക്കല്‍ മുഹമ്മദ്കോയ മൗലവി
12. സയ്യിദ് അബ്ദുറഹ്മാന് പൂക്കോയതങ്ങള്‍ , മമ്പാട്
13. കരിമ്പനക്കല്‍ മുഹമ്മദ്കുട്ടി മുസ്ലിയാര് , കൈപറ്റ
14. കൊളപ്പുരത് കുഞ്ഞഹമ്മദ് മൌലവി ,ഇരിമ്പലശ്ശേരി
15. ചെറിയമുണ്ടം കുഞ്ഞിപ്പോക്കര് മുസ്ലിയാര്
16. പാനായിക്കുളം അബ്ദുറഹ്മാന് മുസ്ലിയാര്
17. പോകവില് ഉണ്ണിയാലിക്കുട്ടി മുസ്ലിയാര്
18. കോടിയബകത് മുഹമ്മദ് മൗലവി , പൊന്നാനി
19. നാലകത്ത് മരക്കാരുട്ടി മുസ്ലിയാര്
20. കരിമ്പനക്കല്‍ സദകതുള്ള മുസ്ലിയാര് ,
21. മാടതോടിയില് കാപ്പാട് മമ്മദ് മുസ്ലിയാര്
22. മുടയന്‍ പുലാക്കല്‍ അലി ഹസന് മുസ്ലിയാര്
23. പാലക്കവളപ്പില്‍ പടിഞ്ഞാറെ ഒറ്റയില്‍ ബാവമുസ്ലിയാര്
24. തലശ്ശേരി പുതിയ വീട്ടില്‍ അബ്ദുള്ള മുസ്ലിയാര്
25. പലോട്ട് മൂസക്കുട്ടി ഹാജി
26. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്
27. ഉമ്മാട്ടു മുരിങ്ങേക്കല്‍ അബ്ദുല്‍ അലി (കോമു) മുസ്ലിയാര്
28. അബ്ദുറഹ്മാന് മുസ്ലിയാര് ഫറോക്ക്
29. ഓവുങ്ങല്‍ അബ്ദുറഹ്മാന് മുസ്ലിയാര്
30. കൂരിമന്നില് പാറപ്പുറത്ത് ഉണ്ണി മുസ്ലിയാര് , പെരിമ്പലം
31. കൂരിമന്നില് മമ്മുണ്ണി മുസ്ലിയാര്
32. തെക്കരത് മമ്മദ് കോയ മൌലവി
33. അടക്കണ വീട്ടില്‍ മാമ്മദുള്ള മുസ്ലിയാര്
34. കോയ വീട്ടില്‍ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങള്‍
35. ഇടിയങ്ങര പള്ളിവീട്ടില്‍ കുഞ്ഞിക്കോയ മുല്ല
36. തങ്കയത്തില്‍ കുഞ്ഞാപ്പ മുസ്ലിയാര്
37. കരിമ്പനക്കല്‍ അഹ്മദ് മുസ്ലിയാര് മണ്ണാര്‍ക്കാട്
38. കല്ലോളി ചെവയുര്കുലത് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പുളിക്കല്‍
39. തെന്ടിക്കട്ടില് കുഞ്ഞായിന്‍ മൌലവി
40. ഇടിയങ്ങര പള്ളിവീട്ടില്‍ അബൂബക്കര്‍ മുല്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ