നമ്മുടെ നാട് നമ്മുടെ ഇന്ത്യ
നമ്മുടെ താണ് ഈ മണ്ണ്
നമ്മുടെ നാടിനെ വെട്ടിമുറിക്കാൻ
നമ്മൾ വീണു മരിക്കേണം
(നമ്മുടെ നാട്………)
ഹിന്ദുവെന്ന് മുസൽമാനെന്ന്
നമ്മളെ വെട്ടി മുറിക്കുമ്പോൾ
നമ്മളൊന്നായ് ഒരു മനമായി
ഒന്നിച്ചൊന്നായ് പൊരുതീടും
(നമ്മുടെ നാട്………)
വെള്ളക്കാരുടെ ചെരുപ്പ് നക്കി
മാപ്പെഴുതിയ സംഘികളേ
അവരുടെ തോക്കിന് തൂക്ക് മരത്തിന്
തോറ്റുകൊടുത്തവരല്ല ഞങ്ങൾ
(നമ്മുടെ നാട്………)
രാജ്യം കെട്ടിയ ചരിത്ര ശിലകൾ
തകർത്തെറിയാൻ നോക്കണ്ട
ഭയപ്പെടില്ല നാട് വിടില്ല
സംഘികളെ ഇത് ഓർത്തോളൂ
(നമ്മുടെ നാട്………)
പാദസേവ പഠിച്ചിട്ടില്ല
പഠിക്കയുമില്ല നമ്മൾ
ജയിച്ചടക്കാൻ ജനിച്ചനാട്ടിൽ
അലിഞ്ഞ് ചേരും കട്ടായം
(നമ്മുടെ നാട്………)
ജീവൻ നൽകിയ ധീരന്മാരുടെ
ഊർജമതേത്
ഒറ്റകെട്ടായ് ചങ്കൂറ്റത്താൽ
ഒത്തുവിളിക്കണ വിളിയേത്
(നമ്മുടെ നാട്………)
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ