ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അധ്യാപകൻ

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ മാസം മുഈനുദ്ധീൻ എന്ന വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ തന്ന കരുതൽ മുപ്പത് വർഷങ്ങൾക്കിപ്പുറവും എനിക്ക് പ്രചോദനം നൽകുന്നു. എങ്കിൽ അയാൾ ഒരു വിജയിച്ച ഗുരുവാണ്. അദ്ധാപകർ മാതൃക യാക്കേണ്ട പുണ്ണ്യമനുഷ്യനാണ് അദ്ദേഹം അത് മറ്റാരുമല്ല നാലാം ക്ലാസിലെ ഞങ്ങളുടെ കണക്ക് സാറ് "അനിൽകുമാർ മാസ്റ്റർ" ആണ് എന്നും ഞാൻ ഓർക്കുന്ന എന്റെ അധ്യാപകരിൽ അദ്ദേഹത്തോളം മുന്നിൽ നിൽക്കാൻ മറ്റൊരാളില്ല വിദ്യാർത്ഥികളുടെ കഴിവുകൾ അറിഞ്ഞു പ്രവർത്തിച്ച,ഓരോകുട്ടിക്കൾക്കും പ്രത്യേകം ശ്രദ്ധ നൽകിയ അധ്യാപകൻ ജോലിയോടുള്ള ആത്മാർത്ഥത വേണ്ടുവോളം അദ്ദേഹത്തിൽ ഞാൻ കണ്ടു മാന്യതയും സമയനിഷ്ടയും അദ്ദേഹത്തെ മഹാനാക്കി മത്സരബുദ്ധിയോടെ പഠിക്കാൻ വിധ്യാർഥികളെ അദ്ദേഹം സജ്ജരാക്കി 'ഒരു ഹോംവർക്ക് ചെയ്യാതിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും, ചെയ്യാൻ ഒരേ ഒരു കാരണമേ ഉണ്ടാകൂ.' എന്നവാക്കുകൾ ഞാൻ ആദ്യം കേൾക്കുന്നത് "അനിൽകുമാർ" സാറിന്റെ ക്ലാസ്സിൽനിന്നാണ് അടുത്ത വർഷം സാറ് ഒരു കണക്ക് കളി തന്നു സ്കൂള് വിടുന്നത് വരെ സമയവും അതിനുള്ളിൽ ഉത്തരം കണ്ടെത്തണം ആറാമത്തെ പിരീഡിൽ ഞാൻ ഉത്തരം സാറെ ഏൽപ്പ...
യാത്രകൾ അത് പ്രാർത്ഥന പോലെ ആത്മാവിലേക്ക് പടരുന്ന വികാര"മത്രെ ഭൂമിയിലേക്കുള്ള യാത്ര അതാദ്യത്തെ യാത്രയത്രെ പിന്നെ എത്രയെത്രെ യാത്രകൾ വിദ്യയും വിവേകവും വികൃതിയും വിനയവും വിശ്വാസവും വിജയവും തേടി എത്രയെത്രെ യാത്രകൾ ഉമ്മക്കുമുപ്പക്കും ഒപ്പം കൂട്ടുകാർകൊപ്പം കൂട്ടിന് ഭാര്യക്കുമൊപ്പം കുഞ്ഞുങ്ങൾക്കൊപ്പം കുണ്ടും കുന്നുകളും താണ്ടി എത്രയെത്രെ യാത്രകൾ കര കാണാതലഞ്ഞ കതകിൽ മുട്ടിയ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് എത്രയെത്രെ യാത്രകൾ പ്രവാസത്തിലേക്ക് ഹോസ്പിറ്റലിലേക്ക് വൃദ്ധസദനത്തിലേക്ക് ഭൂമിയിലേക്ക് അതവസാനത്തെ യാത്രയാത്രെ                                      മുഈനി

പൗരത്വം

നമ്മുടെ നാട് നമ്മുടെ ഇന്ത്യ നമ്മുടെ താണ് ഈ മണ്ണ് നമ്മുടെ നാടിനെ വെട്ടിമുറിക്കാൻ നമ്മൾ   വീണു മരിക്കേണം                           (നമ്മുടെ നാട്………) ഹിന്ദുവെന്ന് മുസൽമാനെന്ന് നമ്മളെ വെട്ടി മുറിക്കുമ്പോൾ നമ്മളൊന്നായ് ഒരു മനമായി ഒന്നിച്ചൊന്നായ് പൊരുതീടും                           (നമ്മുടെ നാട്………) വെള്ളക്കാരുടെ ചെരുപ്പ് നക്കി മാപ്പെഴുതിയ സംഘികളേ അവരുടെ തോക്കിന് തൂക്ക് മരത്തിന് തോറ്റുകൊടുത്തവരല്ല ഞങ്ങൾ                           (നമ്മുടെ നാട്………) രാജ്യം കെട്ടിയ ചരിത്ര ശിലകൾ തകർത്തെറിയാൻ നോക്കണ്ട ഭയപ്പെടില്ല നാട് വിടില്ല സംഘികളെ ഇത് ഓർത്തോളൂ                           (നമ്മുടെ നാട്………) പാദസേവ പഠിച്ചിട്ടില്ല പഠിക്കയുമില്ല നമ്മൾ ജയിച്ചടക്കാൻ ജനിച്ചനാട്ടിൽ അലിഞ്ഞ് ചേരും കട്ടായം          ...

ആസാം

നമ്മുടെ നാട് നമ്മുടെ ഇന്ത്യ നമ്മുടെ താണ് ഈ മണ്ണ് നമ്മുടെ നാടിനെ വെട്ടിമുറിക്കാൻ നമ്മൾ   വീണു മരിക്കേണം                           (നമ്മുടെ നാട്………) ഹിന്ദുവെന്ന് മുസൽമാനെന്ന് നമ്മളെ വെട്ടി മുറിക്കുമ്പോൾ നമ്മളൊന്നായ് ഒരു മനമായി ഒന്നിച്ചൊന്നായ് പൊരുതീടും                           (നമ്മുടെ നാട്………) വെള്ളക്കാരുടെ ചെരുപ്പ് നക്കി മാപ്പെഴുതിയ സംഘികളേ അവരുടെ തോക്കിന് തൂക്ക് മരത്തിന് തോറ്റുകൊടുത്തവരല്ല ഞങ്ങൾ                           (നമ്മുടെ നാട്………) രാജ്യം കെട്ടിയ ചരിത്ര ശിലകൾ തകർത്തെറിയാൻ നോക്കണ്ട ഭയപ്പെടില്ല നാട് വിടില്ല സംഘികളെ ഇത് ഓർത്തോളൂ                           (നമ്മുടെ നാട്………) പാദസേവ പഠിച്ചിട്ടില്ല പഠിക്കയുമില്ല നമ്മൾ ജയിച്ചടക്കാൻ ജനിച്ചനാട്ടിൽ അലിഞ്ഞ് ചേരും കട്ടായം                 ...

ഓമന വിദ്യാലയം

ഓർമതൻ ഓളങ്ങളിൽ ഓർക്കാതിരിക്കാൻ ഒക്കുമോ ? ഓമന വിദ്യാലയത്തെ . ആദ്യാക്ഷരം കുറിക്കുവാൻ അച്ഛന്റെ കൂടെ ആ പടവുകൾ പിച്ചവെച്ച എൻ കുഞ്ഞിക്കാലുകൾ . കലപില ശബ്ദങ്ങളിൽ കരഞ്ഞുപോയി എൻ കണ്ണുകൾ, ആദ്യാക്ഷരത്തിൻ അമൃതുവിതറി അ എന്നദ്ധ്യാപകൻ ഉച്ചരിച്ചതും , അ എന്നക്ഷരത്തിൽ ആനയെ വരച്ചിട്ടതും , ഒന്നിളകുമ്പോൾ പർപർ എന്ന്- ഒച്ചയുണ്ടാക്കുന്ന ഒരു തരം ഇരിപ്പിടവും, ഓർക്കാതിരിക്കാൻ ഒക്കുമോ ? വർണ്ണമാം തോരണങ്ങൾ തൂക്കി ആകർഷിപ്പിച്ചതും, വണ്ണമുള്ള വടികൾ വഴിക്ക് ചലിപ്പിച്ചതും, ഓർമതൻ ഓളങ്ങളിൽ ഓടിമറയുന്നു ഓമന വിദ്യാലയത്തെ ഓർത്തുപോയ നിമിഷങ്ങൾക്കുശാന്തി .               മുഈനുദ്ധീൻ മുഈനി കരുമ്പിൽ

ജനന/മരണ സർട്ടിഫിക്കറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാം

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന/ മരണ / വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഇനി മുതല്‍ ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം . പൊതുജനങ്ങള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം . ഒരിക്കല്‍ കുട്ടിയുടെ പേര് നഗരസഭ/പഞ്ചായത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വീണ്ടും ലഭിക്കുന്നതിനു പൊതുജനങ്ങള്‍ നഗരസഭയില്‍ നേരിട്ട് അപേക്ഷിക്കെണ്ടതില്ല. പകരം ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് . കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും മാത്രം നേരിട്ട് നഗരസഭയില്‍ അപേക്ഷ നല്‍കിയാല്‍ മതി . ജനന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ ? Step1 http://cr.lsgkerala.gov.in/RegSearch.php എന്ന സൈറ്റില്‍ ജില്ലയും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ഏതാണോ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക  Step 2 :ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ നിന്നും " BIRTH REGISTRATION" എന്ന ലിങ്കില്‍  ക്ലിക്കുചെയ്യുക Step 3 : ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍  * ചിഹ്ന മുള്ള കോളങ്ങള്‍ മാ...