ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

കേരളത്തിലെ സുന്നി മുസ്‌ലിങ്ങളുടെ ആധികാരിക പണ്ഡിത സംഘടന യാണ്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ‌.
സംഘടന ഇപ്പോൾ
സമസ്ത എ പി വിഭാഗം 
സമസ്ത ഇ കെ വിഭാഗം 
എന്നിങ്ങനെ രണ്ട് വിഭാഗമായി ആണ് പ്രവർത്തിക്കുന്നത്
ഈ ലേഖനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ കുറിച്ചുള്ളതാണ്
    
സമസ്തയുടെ ചരിത്രം 
ആത്മാര്‍ത്ഥയുടെ പ്രതിരൂപങ്ങളായി ദര്‍സും ഇബാദത്തുമായി കഴിഞ്ഞുകൂടിയ പണ്ഡിത മഹത്തുക്കള്‍ അനിവാര്യസാഹചര്യത്തില്‍ കേരളത്തിലെ സുപ്രസിദ്ധ പണ്ഡിതര്‍ മുഴുവന്‍ സംബന്ധിച്ച അപൂര്‍വ്വ സംഗമത്തിന് 1926-ല്‍ കോഴിക്കോട് ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചു.
സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ, പതി അബ്ദുൾഖാദർ മുസ്ലിയാർ, പാനായിക്കുളം പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി, അബ്ദുൽ ഖാദിർ ഫള്ഫരി അടങ്ങിയ നേതാക്കൾ,
സയ്യിദുമാര്‍, ഖാളിമാര്‍, ഖതീബുമാര്‍, മുദരിസുമാര്‍ ഉള്‍ക്കൊള്ളുന്ന ഗംഭീര സദസ്സ് നിയന്ത്രിച്ചത് കോഴിക്കോട് ഖാളി സയ്യിദ് ശിഹാബുദ്ധീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളായിരുന്നു. മുസ്ലിം സമൂഹത്തില്‍ ഉയര്‍ന്ന സകല വെല്ലുവിളികളും സഗൗരവം ചര്‍ച്ചചെയ്യപ്പെട്ടു. ശക്തമായൊരു നേതൃത്വം വേണമെന്ന ആവശ്യം ഉയര്‍ന്നു.
അങ്ങനെ 1926 ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ കോഴിക്കോട് ആസ്ഥാനമായി രൂപികരിച്ച കേരള മുസ്‌ലിം പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
1 വരക്കൽ മുല്ലക്കോയ തങ്ങൾ (1840-1932)പ്രസിഡണ്ട്
2 എ പി  അഹ്മദ് കുട്ടി മുസ്‌ലിയാർ പാങ്ങിൽ (ഹി.1305-1365),
3 കെ മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ വാളക്കുളം (ഹി.1298-1385)
4 പള്ളിപ്പുറം അബ്ദുൽ ഖാദിർ മുസ്‌ലിയാർ (ഹി.1313-1363),
5 വി കെ മുഹമ്മദ്ബീരാൻ മുസ്‌ലിയാർ വൈസ് പ്രസിഡണ്ടുമാരും
6 പി വി മുഹമ്മദ് മുസ്‌ലിയാർ പള്ളിവീട്ടിൽ  (1881-1950) ജനറൽ സെക്രട്ടറിയും
7 ജർമൻ അഹമ്മദ് മുസ്‌ലിയാർ (ഫറൂഖ്)
8 വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാർ(പുതിയങ്ങാടി) സെക്രട്ടറിമാരുമായി 40 അംഗ മുശാവറ തിരഞ്ഞെടുക്കപ്പെട്ടു

'സമസ്ത രൂപവത്കൃതമായതോടെ പണ്ഡിതരും ഉമറാക്കളും പ്രവര്‍ത്തകരും സജീവമായി.  ഒഹാബി വിഷവിത്തുകള്‍ ഇവിടെ മുളപ്പിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി രാപകല്‍ഭേദമന്യേ സുന്നി പ്രവര്‍ത്തകര്‍ ഓടി നടന്നു. മതപ്രഭാഷണങ്ങള്‍, ഉദ്ബോധന പരിപാടികള്‍, വാദപ്രതിവാദങ്ങള്‍, ഖണ്ഡനപ്രസംഗങ്ങള്‍ എന്നിവ ഫലം കണ്ടു. ഉല്‍പതിഷ്ണു വാദങ്ങളുടെ മുനയൊടിഞ്ഞു. സാധുക്കളായ സാധാരണക്കാരന്‍റെ വിശ്വാസത്തിന് കത്തി വെക്കാന്‍ ഉല്‍പതിഷ്ണുക്കള്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലുടനീളം വിശദീകരണ മഹാസമ്മേളനങ്ങള്‍ നടത്തപ്പെട്ടു.
1934 നവംബർ 14ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സൊസൈറ്റീസ് രജിസ്‌ത്രേഷൻ ആക്ട്പ്രകാരം കോഴിക്കോട് ജില്ലാരജിസ്തർ ഓഫീസിൽ രജിസ്റ്റർ ചെയ്തപ്പോൾ (രജി. നമ്പർ എസ്.1. 1934-35) ഉണ്ടായിരുന്ന മുശാവറ അംഗങ്ങൾ

ആങ്ങോട്ട് പുത്തൻ പീടിയേക്കൽ അഹ്മദ്കുട്ടി മൗലവി പാങ്ങ് (പ്രസിഡണ്ട്)
2 പഴയ പള്ളിവീട്ടിൽ മുഹമ്മദ് ഹാജി കോഴിക്കോട് (സെക്രട്ടറി)
3 പുതിയകത്ത് മമ്മത് കോയഹാജി കോഴിക്കോട് (ഖജാഞ്ചി)

4 കുളമ്പിൽ അബ്ദുൽബാരി മൗലവി, വാളക്കുളം (വൈ.പ്രസിഡണ്ട്)
5 കുന്നുമ്മൽ മാമുംതൊടിയിൽ അബ്ദുൽഖാദിർ മൗലവി, മങ്കട പള്ളിപ്പുറം (വൈ.പ്രസിഡണ്ട്)
6 മൗലവി, ഫാസിൽ പി.കെ. മുഹമ്മദ് മീരാൻ മുസ്‌ലിയാർ, തിരുവാലി (വൈ.പ്രസിഡണ്ട്)
7 അമ്പലപ്പുറത്ത് ഇമ്പിച്ചഹ്മദ് മൗലവി ഫറോക്ക് (വൈ.പ്രസിഡണ്ട്)
8 എരഞ്ഞിക്കൽ അഹ്മദ് മൗലവി ഫറോക്ക് (അസി. സെക്രട്ടറി)
9 വലിയ കുനേങ്ങൽ മുഹമ്മദ് മൗലവി മുദാക്കര, കോഴിക്കോട് (അസി. സെക്രട്ടറി)
10 പുതാറമ്പത്ത് ശിഹാബുദ്ദീൻ അബൂസആദത്ത് അഹ്മദ് കോയ മൗലവി ചാലിയം
11 പുത്തലത്ത് പീടിയേക്കൽ മുഹമ്മദ് മൗലവി ബേപ്പൂർ
12 സയ്യിദ് അബ്ദുറഹ്മാൻ മുഹമ്മദലി പൂക്കോയതങ്ങൾ മമ്പാട്
13 കരിമ്പനക്കൽ മുഹമ്മദ്കുട്ടി മൗലവി കൈപ്പറ്റ
14 കൊളപ്പുറത്ത് കുഞ്ഞഹ്മദ് മൗലവി ഇരിമ്പാലശ്ശേരി
15 പാനായിക്കുളത്ത് കരുവേലിപറമ്പിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ കാഞ്ഞിരമുക്കിൽ
16 ചെറിയമുണ്ടംകുണ്ടിൽ കുഞ്ഞിപ്പോക്കർ മൗലവി കൽപകഞ്ചേരി
17 പൊക്കാവിൽ ഉണ്യാലിക്കുട്ടി മൗലവി കുറ്റിപ്പാല
18 കൊടമ്പിയകത്ത് മുഹമ്മദ് മൗലവി പൊന്നാനി
19 നാലകത്ത് മരക്കാർകുട്ടി മൗലവി മഞ്ചേരി
20 കരിമ്പനക്കൽ സ്വദഖത്തുള്ള മൗലവി മമ്പാട്
21 മടത്തൊടിയിൽ കാപ്പാട്ട് മമ്മത് മൗലവി മലപ്പുറം
22 മുടയൻപുലാക്കൽ അലി ഹസൻ മൗലവി തിരൂർ
23 പാലക്കാവളപ്പിൽ പടിഞ്ഞാറെ ഒറ്റയിൽ ബാവമൗലവി വടകര
24 തലശ്ശേരി പുതിയവീട്ടിൽ അബ്ദുല്ല മുസ്‌ലിയാർ തുണേരി
25 പാലോട്ട് മൂസ്സക്കുട്ടി ഹാജി കണ്ണൂർ
26 കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ വാഴക്കാട്
27 ഉദിനൂർ മായിങ്ങാന്റെ വീട്ടിൽ
അബ്ദുറഹ്മാൻ മൗലവി ഫറോക്ക്
28 ഓവുങ്ങൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ മലപ്പുറം
29 കൂരിമണ്ണിൽ പാറപ്പുറത്ത് ഉണ്ണീദു മൗലവി മലപ്പുറം
30 കൂരിമണ്ണിൽ മമ്മുണ്ണി മൗലവി പൂക്കോട്ടൂർ
31 തെക്കരകത്ത് മമ്മത്‌കോയ മൗലവി കോഴിക്കോട്
32 അടക്കാനിവീട്ടിൽ മമ്മത്മുല്ല കോഴിക്കോട്
33 കോയവീട്ടിൽ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ കോഴിക്കോട്
34 ഇടിയങ്ങര പള്ളിവീട്ടിൽ കുഞ്ഞിക്കോയമൊല്ല ഇടിയങ്ങര, കോഴിക്കോട്
35 ഉമ്മാട്ട് മുരിങ്ങെക്കൽ അബ്ദുൽഅലി എന്ന കോമു മൗലവി പനയത്തിൽ മുദരിസ്, പരപ്പനങ്ങാടി.
36 തങ്കയത്തിൽ കുഞ്ഞാപ്പ മൗലവി ചെറുതുരുത്തി
37 കരിമ്പനക്കൽ അഹ്മദ് മൗലവി മണ്ണാർക്കാട്
38 കൊല്ലോളി ചേവായൂര് കളത്തിൽ അബ്ദുൽഖാദിർ മൗലവി കുണ്ടോട്ടി
39 തൊണ്ടിക്കൊടൻ കുഞ്ഞായിൻ മൗലവി കൊയപ്പ കുണ്ടോട്ടി
40 ഇടിയങ്ങര പള്ളിവീട്ടിൽ അബൂബക്കർ മൊല്ല കോഴിക്കോട്

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

(എ പി വിഭാഗം )  നിലവിലെ അധ്യക്ഷൻ ഒതുക്കുങ്ങൽ ഇ സുലൈമാൻ മുസ്‌ലിയാരും ജനറൽസെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമാണ്

(ഇ കെ വിഭാഗം)ജിഫ്രി മുതുക്കോയതങ്ങൾ പ്രസിഡന്റ്റും ആലികുട്ടി മുസ്‌ലിയാർ സെക്രട്ടറിയുമാണ് 



ഭിന്നിപ്പ്

 1922ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊണ്ട കേരളത്തിലെ മുസ്‌ലിം സംഘടിതവേദിയായിരുന്നു മുസ്‌ലിം ഐക്യസംഘം. കേരളത്തിൽ മുസ്‌ലിംങ്ങൾക്ക് നേതൃത്വം നൽകിയ മക്തി തങ്ങൾ, ശൈഖ് ഹമദാനി, വക്കം മൗലവി എന്നിവർ നേതൃത്വം നൽകിയ ഐക്യസംഘത്തിന്റെ ആലുവയിൽ ചേർന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 1924ൽ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ കേരളത്തിലെ മുസ്‌ലിം പണ്ഡിത സംഘടന രൂപം കൊണ്ടു. എന്നാൽ കേരള ജംഇയ്യത്തുൽ ഉലമയുടെ പുത്തൻ ആശയങ്ങളിൽ അതൃപ്തരായ സുന്നി പണ്ഡിത വിഭാഗം 1926ൽ വേറിട്ട്‌ പോയി രൂപീകരിച്ചതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.1967 വീണ്ടും സംഘടന പരമായ അഭിപ്രായ വ്യത്യാസത്താൽ ഭിന്നിച്ചു സദഖത്തുള്ള മുസ്ലിയാരുടെ നേത്രത്തിൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചു
1989 സമസ്ത സമ്പൂർണമായി ഭിന്നിച്ചു രാഷ്ട്രീയ നയനിലപാടുകളിലുള്ള അഭിപ്രായ ഭിന്നത പുത്തൻപ്രസ്ഥാനക്കാരോട് ഇടപഴയകുന്നരീതിയിൽ ഉള്ള തർക്കങ്ങൾ സംഘടനാപരമായി ഒരുപാട് അകന്നുപോയി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപിവിഭാഗം)
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെവിഭാഗം)
എന്നിങ്ങനെ രണ്ട് വിഭാഗമായി പ്രവർത്തിക്കുന്നു
1 - ഉള്ളാൾ തങ്ങൾ
2- എം എ ഉസ്താദ്
3- എ പി ഉസ്താദ്
4- മാനുപ്പമുസ്ലിയാർ
5- പി എ ഉസ്താദ്
6- ചിത്താരി ഉസ്താദ്
7-  സി.അബ്ദുറഹ്മാൻ മുസ്ലിയാർ
8- അണ്ടോണ മുഹ്യിദ്ദീൻ മുസ്ലിയാർ
9 -ഇമ്പിച്ചി മുസ്ലിയാർ
10-സിഎം അബ്ദുല്ലമുസ്ലിയാർ ചെമ്പിരിക്കഖാസി
11-അണ്ടോണ അബ്ദുല്ല മുസ്ലിയാർ
12-ശിറിയ ആലിക്കുഞ്ഞി മുസ്ലിയാർ
13-വൈലത്തൂർ ബാവ മുസ്ലിയാർ

ഇതിൽ 1മുതൽ 11 വരെ അംഗങ്ങൾ ആണ് അന്ന് യോഗത്തിൽ നിന്ന് ഇറങ്ങി പോന്നത് 12,13അംഗങ്ങൾ പിന്നീട് ഇവരോടൊപ്പം കൂടി
ഇവരിൽ 10, 11 നമ്പറിലുള്ള രണ്ടു പേർ പിന്നീട് മുപക്ഷത്തു   ചേർന്നു.  പിഎ ഉസ്താദും ഇമ്പിച്ചി മുസ്ലിയാറും തുടക്കത്തിൽ നിശ്പക്ഷത പാലിച്ചു,   ഇമ്പിച്ചി മുസ്ലിയാർ പിന്നിട് ഇ കെ പക്ഷത്ത് സജീവമായി, പി എ ഉസ്താദ് എ പി പക്ഷത്തും .
ഉള്ളാൾ തങ്ങളെ അധ്യക്ഷ സ്ഥാന ത്തു നിന്നു മാറ്റിയ ശേഷമായിരുന്നു അന്നത്തെ വിവാദമുശാവറ. ഒന്നര പതിറ്റാണ്ടിനിടയിൽ നടന്ന മുശാവറ യോഗങ്ങളിൽ രണ്ടോ മൂന്നോ യോഗങ്ങളിൽ മാത്രമേ കണ്ണിയത്ത് ഉസ്താദ് അധ്യക്ഷത വഹിച്ചിരുന്നുള്ളൂ, ബാക്കി മിക്ക യോഗങ്ങളിലും അധ്യക്ഷൻ തങ്ങളായിരുന്നു. അങ്ങനെ ഒരാളെ അധ്യക്ഷ വേദിയിൽ നിന്നു മാറ്റിയിരുത്തിയത് ഇഷ്ടപ്പെടാതെ യോഗം തുടങ്ങിയഉടനെ ഇറങ്ങിപ്പോന്നതാണ്ശിറിയ ആലിക്കുഞ്ഞി മുസ്ലിയാർ,പിന്നീട് നമുക്കൊപ്പം ചേർന്നു.വൈലത്തൂർ ബാവ മുസ്ലിയാർ അന്നു യോഗത്തിൽ ഹാജരുണ്ടായിരുന്നില്ല, അദേഹവും നമുക്കൊപ്പം ചേർന്നു. 16-1- 89 നാണ് 11 പേർ ഇറങ്ങിപ്പോന്നത്
സമസ്ത ഭിന്നിക്കുന്ന കാലത്തെ മുശാവറ മെമ്പർ മാർ
1 കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ (പ്രസിസിഡന്റ്)
2 ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ(വൈസ് പ്രസിഡന്റ്)
3 കെ വി മുഹമ്മദ് മുസ്‌ലിയാർ
4 ഇ കെ അബൂബക്കർ മുസ്‌ലിയാർ (ജനറൽസെക്രട്ടറി)
5 എ പി അബൂബക്കർ മുസ്‌ലിയാർ (സെക്രട്ടറി)
6 കെ കെ അബൂബക്കർ മുസ്‌ലിയാർ
7 പി എം ഇമ്പിച്ചി മുസ്‌ലിയാർ
8 സി എച്ച് അബ്ദുറഹ്മാൻ മുസ്‌ലിയാർ
9 സി അബ്ദുറഹ്മാൻ മുസ്‌ലിയാർ
10 എ വി മാനുപ്പ മുസ്‌ലിയാർ അലനല്ലൂർ
11 പി അബ്ദുമുസ്‌ലിയാർ കുമരമ്പത്തൂർ
12 എം അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ
13 കെ ടി മാനുമുസ്‌ലിയാർ
14 എം എ അബ്ദുൽ ഖാദർ മുസ്‌ലിയാർ സഅദിയ്യ
15 പി എ അബ്ദുല്ല മുസ്‌ലിയാർ സഅദിയ്യ
16 സി എച്ച് ഹൈദറസ്‌ മുസ്‌ലിയാർ
17 കെ അബ്ദുല്ല മുസ്‌ലിയാർ വാവാട്
18 എം മുഹമ്മദ് മുസ്‌ലിയാർ നെല്ലിക്കുത്ത്
19 സി കെ സാദിഖ് മുസ്‌ലിയാർ ദാറുന്നജാത്
20 കെ പി ഹംസ മുസ്‌ലിയാർ ചിത്താരി
21 പി പി ഇബ്രാഹിം മുസ്‌ലിയാർ പാറന്നൂർ
22 പി കെ അണ്ടോണ മൊഹിയതീൻ മുസ്‌ലിയാർ
23 സി സൈനുദ്ധീൻ മുസ്‌ലിയാർ ചെമ്മാട്
24 എൻ ബാവ മുസ്‌ലിയാർ വൈലത്തൂർ
25 എ കെ ബീരാൻ കുട്ടി മുസ്‌ലിയാർ പകര
26 ടി എ മൊയതീൻ കുട്ടി മുസ്‌ലിയാർ കൊയ്യോട്
27 ടി കെ ബാവ മുസ്‌ലിയാർ വെളിമുക്ക്
28 എം കെ എ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ പുന്നയൂർ
29 എൻ കെ അബ്ദുല്ലപ്പു മുസ്‌ലിയാർ വല്ലപ്പുഴ
30 സി കോയക്കുട്ടി മുസ്‌ലിയാർ
31 സി എം അബ്ദുല്ല മുസ്‌ലിയാർ ചെമ്പരിക്ക
.സേവനങ്ങൾ

ഇസ്‌ലാമിക് എഡ്യൂക്കേഷൻ ബോർഡ്

ഇതര സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്നു

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്

അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം ,ചരിത്രം, ആത്മശുദ്ധീകരണം ,ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്.

ജാഇയത്തുൽ ഹിന്ദ്

ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ലാമിക ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടയ്മയാണ് ജാമിയത്തുൽ ഹിന്ദ്‌.

.സമ്മേളനങ്ങൾ

സമസ്ത ഉലമ സമ്മേളനങ്ങൾ സംഘം പുനഃസംഘടിപ്പിക്കുന്നതിനോട് അനുബന്ധിച്ചു ചേരുന്ന ജനറൽ ബോഡി യോടുകൂടെയാണ് നടത്തുന്നത്
സുന്നി ആദര്‍ശ സംരക്ഷണം മുഖ്യ ലക്ഷ്യമായി രൂപീകരിക്കപ്പെട്ട സമസ്തയുടെ നിരവധി സമ്മേളനങ്ങള്‍ ഇക്കാലത്ത് കേരളത്തിന്‍റെ പല ഭാഗത്തും നടന്നു. ബിദഈ കക്ഷികളുടെ തനിനിറം തുറന്ന് കാണിച്ച് മുസ്ലിം വിശ്വാസം സംരക്ഷിക്കുന്നതില്‍ ഈ സമ്മേളനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു.
01: 1927 ഫെബ്രുവരി 27താനൂർ
02: 1927 ഡിസംബര്‍ 31മോളൂർ
03: 1929 ജനുവരി 7വല്ലപ്പുഴ
04: 1930 മാര്‍ച്ച് 17 മണ്ണാര്‍ക്കാട്
05: 1931 മാര്‍ച്ച് 11വെളിയഞ്ചേരി
06: 1933 മാര്‍ച്ച് 5 ഫറോക്ക്
07: 1934  1944 വരെ 9സമ്മേളനങ്ങള്‍
16: 1945 മെയ് 27,28 കാര്യവട്ടം
17: 1947 മാര്‍ച്ച് 15-17 മീഞ്ചന്ത
18: 1950 ഏപ്രിൽ 29,30 വളാഞ്ചേരി
19: 1951 മാര്‍ച്ച് 23-25 വടകര
20: 1954 ഏപ്രിൽ 24,25 താനൂർ.
21: 1961 ഫെബ്രുവരി5-7 കക്കാട്
22: 1963 ഡിസം27-29 കാസര്‍കോട്
23: 1972 മെയ് 5-7തിരുനാവായ
24: 1985  ഫെബ്രുവരി1-3കോഴിക്കോട്
25: 1989  മാർച്ച് 4,5തിരുരങ്ങാടി
26: 1997 മെയ് 23-25 കോഴിക്കോട്
27: 2002 കാസർകോട്
28: 2011  ഏപ്രിൽ 28കോട്ടക്കൽ
29: 2014  ഏപ്രിൽ 18കോഴിക്കോട്
30: 2017 മാർച്ച് 3-5 തൃശൂർ
31: 2020

മതേതര വിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കളും പത്രപ്രവര്‍ത്തകരും അഭിഭാഷകരും അഭിനവ പണ്ഡിതരുമെല്ലാം ചേര്‍ന്ന് സകലപ്രചരണ മാധ്യമങ്ങളുമുപയോഗിച്ച് തങ്ങളുടെ വികല ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു.അതിന് വേണ്ടി അവര്‍ ധാരാളം പണവും ചെലവഴിച്ചു. സാത്വികരായ പണ്ഡിതരെ നിസ്സങ്കോചം ശിര്‍ക്കിന്റെ(ബഹുദൈവ വിശ്വാസം) വക്താക്കളായി മുദ്രയടിക്കുകകൂടി ചെയ്തപ്പോള്‍ ശത്രുക്കളുടെ ഹീനശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും തങ്ങളുടെ ആശയാദര്‍ശങ്ങള്‍ ജനങ്ങളെ തെര്യപ്പെടുത്താനും `സമസ്ത' നേതാക്കള്‍ നിര്‍ബന്ധിതരായി. അതിന്നവര്‍ കഠിനാധ്വാനം ചെയ്തും ത്യാഗങ്ങള്‍ അനുഭവിച്ചും സംഘടനയുടെ സന്ദേശപ്രചരണാര്‍ത്ഥം നിരവധി സ്ഥലങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.

വ്യവസ്ഥാപിതമായി പൊതുസമ്മേളനങ്ങളും വാര്‍ഷികസമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടതിലൂടെ സമസ്തയുടെ ജനസമ്മതി പൂര്‍വ്വോപരി വര്‍ദ്ധിപ്പിക്കാനും ഭൂരിപക്ഷം മുസ്‌ലിംകളെ യഥാര്‍ത്ഥ ഇസ്‌ലാമിക പാതയില്‍ തന്നെ നിലനിര്‍ത്താനും കഴിഞ്ഞു. പുത്തന്‍ ആശയങ്ങളുടെ കടന്നുകയറ്റത്തിനെതിരെ സാമാന്യ ജനങ്ങള്‍ ചിന്തിക്കാന്‍ സമ്മേളനങ്ങള്‍ വളരെയധികം സഹായകമായിത്തീര്‍ന്നു.

രൂപീകരണനാന്തരമുള്ള ആദ്യ 25 വര്‍ഷങ്ങളില്‍ പൊതുസമ്മേളനങ്ങള്‍, ആശയസംവാദങ്ങള്‍, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലാണ് `സമസ്ത' കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. കാര്യവട്ടത്ത് നടന്ന 16-ാമത് വാര്‍ഷിക സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. അന്നുമുതലാണ് സമസ്ത എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രമേയങ്ങളുടെയും തീരുമാനങ്ങളുടെയും റെക്കോര്‍ഡുകളും രജിസ്റ്ററുകളും ശാസ്ത്രീയമായി സംവിധാനിക്കാന്‍ തുടങ്ങിയത്.

അതിനുശേഷം പൊതുസമ്മേളനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തി. 1950ഓടെ സംഘടന കേരളത്തില്‍ കൂടുതല്‍ വേരൂന്നുകയും ശക്തിപ്രാപിക്കുകയും ചെയ്തു. വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി വിവിധ പോഷകസംഘടനകള്‍ രൂപീകരിച്ചു എന്നതാണ് ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. തൊട്ടടുത്ത 40 വര്‍ഷത്തിനുള്ളില്‍ സമസ്ത 8 പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും (60-ാം വാര്‍ഷികം) മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നടന്ന 1989ലെ 25-ാമത്തെയും  പൊതുസമ്മേളനങ്ങള്‍ വന്‍ജന പങ്കാളിത്തമുണ്ടായി. ഈ രണ്ടു സമ്മേളനങ്ങള്‍, അവയ്ക്കു സാക്ഷികളായ അച്ചടക്കമുള്ള ജനലക്ഷങ്ങള്‍, അവയുടെ പ്രമേയങ്ങള്‍, ചര്‍ച്ചാ വിഷയങ്ങള്‍, അതുളവാക്കിയ ജനശ്രദ്ധ, പ്രതിഫലനങ്ങള്‍ ഇവയെല്ലാം പരക്കെ പ്രശംസിക്കപ്പെടുകയുണ്ടായി. അതോടെ ഒരിടത്തു മാത്രം സമ്മേളനം സംഘടിപ്പിക്കാന്‍ കഴിയാത്തവിധം സമസ്തയുടെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ദിക്കുകയായിരുന്നു.

കൂടാതെ നിരവധി ഉപസമ്മേളനങ്ങളും നടന്നു. പോഷക ഘടകങ്ങളും സമ്മേളനങ്ങള്‍ നടത്തി. കേരളത്തില്‍ ഏറ്റവുമധികം പ്രാദേശിക കൂട്ടായ്മകള്‍ നത്തുന്ന സംഘടനയാണ് സമൂഹ സമ്പത്ത് സംരക്ഷിക്കുന്ന കൂട്ടായ്മയാണ് സമസ്തയും കീഴ്ഘടകങ്ങളും. എല്ലാദിവസവും സമസ്തയുടേതായ ധാരാളം ഒത്തുചേരലുകള്‍ കേരളത്തില്‍ നടന്നുവരുന്നു. ഇത്രയധികം കൂട്ടായ്മകള്‍ സൃഷ്ടിക്കാന്‍ ജനസമ്പത്തും ചര്‍ച്ചചെയ്യാന്‍ ആശയസമ്പത്തുമുള്ള മറ്റൊരു പ്രസ്ഥാനവും കേരളത്തിലില്ല


.സമസ്ത നാൽപത് മുശാവറ അംഗങ്ങൾ




1.റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ (പ്രസിഡണ്ട്)
2.എ.കെ.അബ്ദുറഹ്മാൻ ഉസ്താദ് (വൈ:പ്ര)
3.സയ്യിദ് അലി ബാഫഖി തങ്ങൾ (വൈ:പ്ര)
4.ശൈഖുനാ അലി കുഞ്ഞ് മുസ്‌ലിയാർ ശിറിയ (വൈ:പ്ര)
5.സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (ജനറൽ സെക്രട്ടറി)
6.മുഹ് യുസുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ (സെക്രട്ടറി)
7.കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ (സെക്രട്ടറി)
8.പേരോട് അബ്ദുറഹ്മാൻ സഖാഫി (സെക്രട്ടറി)
9.കൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ
10. കോട്ടൂർ കുഞ്ഞാമു മുസ്‌ലിയാർ
11.സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ
12.കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം
13.അലിമുസ്‌ലിയാർ കുമരംപുത്തൂർ
14.പി വി മൊയ്തീൻ കുട്ടി  മുസ്‌ലിയാർതാഴെപ്ര
15.ശൈഖുനാ പി ഹസൻ ഉസ്താദ് വെള്ളമുണ്ട
16.ശൈഖുനാ സി കെ ബീരാൻ കുട്ടി ഉസ്താദ് വാളക്കുളം
17.ശൈഖുനാ ഹൈദ്രോസ് ഉസ്താദ് കൊല്ലം
18.ശൈഖുനാ കെ കെ അഹമ്മദ് കുട്ടി ഉസ്താദ്
19.ശൈഖുനാ ഇ ഹംസ ഉസ്താദ് മഞ്ഞപറ്റ
20.ശൈഖുനാ കെ അബൂബക്കർ ഉസ്താദ് വെണ്മേനാട്
21.ശൈഖുനാ ഡോ ഹുസൈൻ സഖാഫി ഉസ്താദ് ചുള്ളിക്കോട്
22.ശൈഖുനാ മൊയ്തീൻ കുട്ടി ഉസ്താദ് പൊന്മള
23.ശൈഖുനാ കെ ഇബ്രാഹീം ഉസ്താദ് ബേക്കൽ
24. ശൈഖുനാ സയ്യിദ് ളിയാഉൽ മുസ്തഫ തങ്ങൾ മാട്ടൂൽ
25.ശൈഖുനാ അബ്ദുറഹ്മാൻ ബാവ ഉസ്താദ് കോടമ്പുഴ
26.ശൈഖുനാ ടി കെ അബ്ദുല്ല ഉസ്താദ് താനാളൂർ
27.ശൈഖുനാ സി മുഹമ്മദ് ഫൈസി ഉസ്താദ് പാവന്നൂർ
28.ശൈഖുനാ ഇസ്സുദ്ദീൻകാമിൽ സഖാഫി ഉസ്താദ് കൊല്ലം
29.ശൈഖുനാ മുഹമ്മദ് അലി സഖാഫി ഉസ്താദ് ത്രികരിപൂര്
30.അബ്ബാസ് മുസ്‌ലിയാർ കാസർഗോഡ്
31.വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി
32.അബൂഹനിഫൽ ഫൈസി തെന്നല
33.അബ്ദുറഹ്മാൻ ഫൈസി മാരായമഗലം
34.കെ അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ
35.മുഖ്താർ ഹസ്രത്ത് ഉസ്താദ് പാലക്കാട്
36.സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ
37.അബ്ദുൽജലീൽ സഖാഫി ചെറുശോല
38.സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ കുറാ എട്ടിക്കുളം
39.അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ
40.അബ്ദുറഹ്മാൻ മുസ്‌ലിയാർ വയനാട്

.പ്രസിദ്ധീകരണങ്ങൾ

1 സിറാജ് ദിനപത്രം (KMJ)

2 അസ്സഖാഫ അറബിമാസിക (SJU)

3 സുന്നിവോയ്‌സ് ദ്വൈവാരിക (SYS)

4 സുന്നത്ത് മാസിക (SJM)

5 രിസാല വാരിക (SSF)

6 കുസുമം ബാലമാസിക (SBS)

7 പ്രവാസിവായന മാസിക (ICF)

8 പ്രവാസിരിസാല മാസിക (RSC)

അൽ ബയാൻ എന്നപേരിൽ സമസ്ത അറബി മുഖപത്രവും എസ് വൈ എസ് സുന്നിടൈമ്സ് വരികയും ബാലസംഘം താലോലം മാസികയും ബഹുജനത്തിന് അൽ ഇർഫാദും ഇറക്കിയിട്ടുണ്ട്. ഇപ്പോൾ സിറാജ് ദിനപത്രവും, രിസാല വാരിക, സുന്നിവോയ്‌സ് ദ്വൈവാരിക,അസ്സഖാഫ അറബി മാസിക, ഗൾഫ്‌രിസാല മാസിക, പ്രവാസി വായന മാസികയും, കുസുമം ബാലമാസിക , സുന്നത് മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട്. അതിനു കീഴിൽ 130ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്. മർകസ്ആണ് അസ്സഖാഫഅറബിക് മാസിക പുറത്തിറക്കുന്നത്. ഇവകൾക്ക് ദൽഹിയിലെ അറബിക് എംബസി ജീവനക്കാർ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമായി അനവധി വായനക്കാർ ഉണ്ട്


.പോഷക സംഘടനകൾ


കേരള മുസ്‌ലിം ജമാഅത്ത് (കെ എം ജെ)
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുജന പ്രസ്ഥാനം ആണ് കേരള മുസ്‌ലിം ജമാഅത്ത് 2015 ഒക്ടോബർ 10ന് ആണ് രൂപീകരിച്ചത്
കാന്തപുരം ഏ പി അബൂബക്കർ മുസ്‌ലിയാർപ്രസിഡന്റും സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി സെക്രട്ടറി യും ചാലിയം കരീം ഹാജി ഫൈനാൻസ് സെക്രട്ടറിയുമാണ്

സമസ്ത കേരള സുന്നി യുവജന സംഘം
(എസ് വൈ എസ്)

1954 ഏപ്രിൽ 25ന് സമസ്തയുടെ താനൂർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജന,യുവജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീൻ മുസ്‌ലിയാരും പതി അബ്ദുൽഖാദിർ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചർച്ച സജീവമാക്കി. ഒരു ബഹുജന,യുവജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടർന്ന് അതേവർഷംതന്നെ റമളാൻ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അൻസാറുൽ മുസ്‌ലിമീൻ സംഘം ഹാളിൽ ഒരു ബഹുജന യുവജന കൺവെൻഷൻ നടന്നു. അതിൽവെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി.പിന്നീട് ബഹുജന സംഘവും രൂപീകരിച്ചു യുവജനസംഘം ബി. കുട്ടിഹസൻ ഹാജി പ്രസിഡന്റും കെഎം മുഹമ്മദ്‌കോയ മാത്തോട്ടം ജനറൽസെക്രട്ടറിയുമായിരുന്നു.1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാർ പ്രസിഡന്റും ബി കുട്ടിഹസൻ ഹാജി ജനറൽ സെക്രട്ടറിയുമായി നിലവിൽവന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. പൊതുസമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളിൽ നടന്ന പുനഃസംഘടനകളിൽ പ്രഗല്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ടുനയിച്ചു.
ഇപ്പോൾ പേരോട് അബ്ദുറഹ്മാൻ സഖാഫി ആണ് പ്രസിഡണ്ട്

കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ

(എസ്‌.എസ്‌.എഫ്‌)

കേരളത്തിലെ ഇസ്ലാമിക പണ്ഡിത സഭയായ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം വിദ്യാർത്ഥി സംഘടനയാണ്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌). ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ മുദ്രാവാക്യം. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ഇൽ അതികം യുണിറ്റുകളുണ്ട്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ നീലഗിരി, കോയമ്പത്തൂർ, ബാംഗ്ലൂർ, മുംബൈ, ലക്ഷദ്വീപ്‌ കാശ്മീർ ഗുജറാത്ത്‌ ഉത്തർപ്രദേശ് ഡൽഹി എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. ദേശീയ തലത്തിൽ സന്കടനയുടെ രൂപം MSO അഥവാ മുസ്ലിം സ്റ്റുഡന്റ്‌സ്‌ ഓർഗനൈസേഷൻ എന്ന പേരിൽ അറിയപ്പെടുന്നു . പ്രവാസ ലോകത്ത്‌ സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ (ആർ.എസ്‌.സി RSC). എന്ന പേരിൽ പ്രവർത്തിക്കുന്നു. രിസാല വാരിക സംഘടനയുടെ മുഖപത്രവും ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി) സംഘടനയുടെ പ്രസാധനായവുമാണ്‌.

സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ
കേരളത്തിലെ മദ്രസാ അധ്യപകരുടെ കൂട്ടായ്മയാണ് എസ് ജെ എം
സുന്നത്ത് മാസികയാണ് മുഖപത്രം

സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ
സുന്നി സ്ഥാപന കമ്മറ്റികളുടെ കൂട്ടായ്മയാണ് എസ് എം എ

സമസ്തമുശാവറ
സംഘടനയുടെ കൂടിയാലോചനാ സമിതായാണ് മുശാവറ.നാല്പത് അംഗങ്ങളുള്ള ഈ സമിതി സംഘടനയുടെ നയനിലപാടുകൾക്ക് രൂപം നൽകിവരുന്നു. ഇസ്‌ലാമിനെക്കുറിച്ച് അംഗീകൃത പണ്ഡിതന്മാരിൽ നിന്ന് നിശ്ചിത ഖിതാബുകൾ അവഗാഹം, മതപരമായ സൂക്ഷ്മത, വിശ്വാസ്യത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളല്ലാം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഉന്നതരായ 40 പണ്ഡിതന്‍മാരാണ് മുശാവറ അംഗങ്ങള്‍. ആത്മീയ ഔന്നിത്യം നേടിയ ഉഖ്‌റവിയായ ഉലമാക്കളുടെ ഒരു കൂട്ടായ്മ.  ഇസ്‌ലാമിനേയും മുസ്‌ലിംകളേയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സമസ്ത ഇടയ്ക്കിടെ മുശാവറ യോഗങ്ങള്‍ വിളിച്ചുകൂട്ടി തീരുമാനങ്ങൾ എടുക്കുന്നു . ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കല്‍ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയില്‍ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരില്‍ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു.  സമസ്തയുടെ പരിഗണനക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി ഉത്തരം നല്‍കി മുസ്‌ലിം സമുദായത്തിന്റെ മതകീയാസ്തിത്വം സംഘടന സംരക്ഷിക്കുന്നു.

സുന്നി ബാല സംഘം (എസ് ബി എസ്)
സുന്നി ജൂനിയർ വിഭാഗം കുട്ടികളുടെ സംഘടന യാണ് എസ് ബി എസ് ജംഇയ്യത്തുൽ മുഅല്ലിമിന്റെ മേൽനോട്ടത്തിൽ ആണ് മദ്രസകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് ബാല കുസുമം മാസികയാണ് മുഖപത്രം ഈ സംഘത്തിന് സംസ്ഥാന ജില്ലാ ഘടകങ്ങൾ ഇല്ല മദ്രസ കമ്മറ്റികളും യുണിറ്റ് കമ്മറ്റികളും റൈഞ്ച് കമ്മറ്റികളും പ്രവർത്തിക്കുന്നു

രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ് സി)
വിദ്യാർത്ഥി വിഭാഗം ഗൾഫ് കമ്മറ്റിയാണ് ആർ എസ് സി ഹജ്ജ് വളണ്ടിയർ വിഭാഗം സാഹിത്യോത്സവ്‌ തുടങ്ങി പ്രവാസി വിദ്യാർത്ഥി വിഭാഗമാണ് പ്രവാസിരിസാല മാസിക യാണ് മുഖപത്രം

ഇസ്ലാമിക് കൾച്ചറൽ ഫോറം (ഐ.സി.എഫ്)
സമസ്ത യുടെ ഗൾഫ് ഘടകമാണ് ഐ സി എഫ് പ്രവാസിവായന മാസിക യാണ് മുഖപത്രം വിവിത മേഖലകളിൽ ഹജ്ജ് ഉംറ സിയാറ കമ്മറ്റികൾ പ്രവൃത്തിക്കുന്നുണ്ട്
ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പുനരുദ്ധാരണമാണ് ലക്‌ഷ്യം


അഭിപ്രായങ്ങള്‍

  1. പൂങ്കാവനം മാസിക സമസ്തയുടെ കീഴ്ഘടകത്തിന്റെ പ്രസിദ്ധീകരണമാണെന്ന് കാണുന്നു! തികച്ചും സ്വകാര്യമായി പ്രവർത്തിക്കുന്ന ഒരു പ്രസാധക സംഘമല്ലേ പൂങ്കാവനം പുറത്തിറക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  2. അതേ സമസ്‌ത യുടെ കീഴ്ഘടകത്തിന്റെ അല്ല

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജനന/മരണ സർട്ടിഫിക്കറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാം

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന/ മരണ / വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഇനി മുതല്‍ ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം . പൊതുജനങ്ങള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം . ഒരിക്കല്‍ കുട്ടിയുടെ പേര് നഗരസഭ/പഞ്ചായത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വീണ്ടും ലഭിക്കുന്നതിനു പൊതുജനങ്ങള്‍ നഗരസഭയില്‍ നേരിട്ട് അപേക്ഷിക്കെണ്ടതില്ല. പകരം ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് . കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും മാത്രം നേരിട്ട് നഗരസഭയില്‍ അപേക്ഷ നല്‍കിയാല്‍ മതി . ജനന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ ? Step1 http://cr.lsgkerala.gov.in/RegSearch.php എന്ന സൈറ്റില്‍ ജില്ലയും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ഏതാണോ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക  Step 2 :ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ നിന്നും " BIRTH REGISTRATION" എന്ന ലിങ്കില്‍  ക്ലിക്കുചെയ്യുക Step 3 : ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍  * ചിഹ്ന മുള്ള കോളങ്ങള്‍ മാത്രം പൂരി

ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷയോ ?

നമ്മുടെ നോട്ടുകളിൽ ഹിന്ദി അക്കത്തിൽ അതിന്റെ മൂല്യം എഴുതാത്തതിനാൽ അവയൊക്കെ വലുതിൽനിന്ന് ചെറുത് എന്ന ക്രമേണ പിൻവലിച്ചു പുതിയത് ഇറക്കാനുള്ള തീരുമാനം ഹിന്ദിയെ അടിച്ചേൽപ്പിക്കാൻഉള്ള ശ്രമമാണ് അതിന് മാത്രം ഹിന്ദി ഭാഷക്കുള്ള പ്രത്യേകത എന്താണ് ഹിന്ദി നമ്മുടെ  രാഷ്ട്രഭാഷയാണോ ? A popular misconception among Indians is that Hindi is our National Language. In reality, it is as absurd as saying Hinduism is our National Religion. The fact is that, Hindi is not our National Language; we do not have a National Language or a National Religion. ഗുജറാത്ത്‌ ഹൈക്കോടതിയുടെ നിരീക്ഷണം കാണുക "The Gujarat High Court has observed that there is nothing on record to suggest that any provision has been made or order issued declaring Hindi a national language of India." ("गुजरात उच्च न्यायालय ने कहा है रिकॉर्ड पर कुछ भी नहीं करने के लिए सुझाव है कि किसी भी प्रावधान किया गया है या आदेश हिन्दी भारत की राष्ट्र भाषा घोषित जारी नहीं है।") 1ഹമാരാ രാഷ്ട്രഭാഷ ഹിന്ദി

സമസ്ത നിക്കാഹ്

തന്റെ നിക്കാഹിന് എന്റെ ഉസ്താദ് /എന്റെ പ്രിയപ്പെട്ട തങ്ങൾ കാർമികത്വം വഹിക്കണം എന്നാഗ്രഹിച്ച പുതിയാപ്പിളയെ പെണ്ണിന്റെ മഹല്ലുമുക്രി ഉസ്താദ്/തങ്ങൾ തന്റെ പാർട്ടി ക്കാരൻ അല്ല എന്നകാരണത്താൽ മാത്രം(ആചാര നടപടികളിൽ ഒരു വ്യത്യാസവും ഇല്ല) തടസ്സം  നിൽക്കാൻ ശ്രമിക്കുന്നത് സംഘടന ഭീകരതയല്ലേ . അത്തരം ഒരു നിക്കാഹിന് പങ്കെടുക്കേണ്ടി വന്നു കഴിഞ്ഞദിവസം മഹല്ലുകൾ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും മതത്തിന്റെ കർമ,ആചാര കാര്യങ്ങളിൽ ഇസ്ലാമിക വിധിവിലക്കുകൾ, നൈതികത,സത്യസന്ധത എല്ലാം പരിഗണിച്ച് പ്രവൃത്തിക്കുകയാണ് മഹല്ലിന്റെ ദൗത്യം. എന്നാൽ നേരെതിരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ അതിന്റെ ഉദ്ദേശ്യലക്ഷത്തിൽ നിന്നകറ്റി സമുദായത്തിൽ തീർത്താൽ തീരാത്ത ആഭ്യന്തര കലഹത്തിന് ഉപയോഗപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നാണ് ചില കേന്ദ്രങ്ങൾ ആലോചിക്കുന്നത് അതിന്റെ ഭാഗമാണ് ഇത്തരം അബശബ്ദങ്ങൾ അവസരോചിതമായ ഇടപെടലുകൾ നടത്തിയത് കാരണം സംഘടനാ ഭീകരത നടപ്പിലാക്കാൻ പ്രാർത്ഥന തൊഴിലാളിയായ മുക്രിക്ക് സാധിച്ചില്ല. ഈ വൃത്തികേട് കൊണ്ട് ആത്യന്തികമായി കമ്മറ്റിക്കോ ഖത്തീബിനോ ദീനിനോ ആർക്കെങ്കിലോ വല്ല നേട്ടവുമുണ്ടോ ? ഒരിക്കലുമില്ല . പൈശാചികമായ ഒര

സമസ്ത ഇ കെ വിഭാഗം 6 പേരെ പുറത്താക്കി ചന്ദ്രിക 19/2/1989

സമസ്ത ആറുപേരെ നീക്കി വാർത്തവ്യാജം സമസ്ത ആറുപേരെ നീക്കി വാർത്തവ്യ  തട്ടിക്കൂട്ടി ഇ കെ വിഭാഗം ഉണ്ടാക്കി  ചന്ദ്രിക പത്രത്തിന് നൽകി ചന്ദ്രികയും ലീഗും ഒരു പക്ഷം ചേർന്നിരുന്നല്ലോ തെളിവുകൾ 1-പങ്കെടുക്കാത്ത സി അബ്ദുറഹ്മാൻ മുസ്ലിയാരുടെ പേര് ചേർത്തിരിക്കുന്നു 2-26 പേർ പങ്കെടുത്തു എന്ന് പറയുന്നു 14 ആളുകളുടെ പേര് മാത്രം എഴുതിയിട്ടുള്ളു ബാക്കിയുള്ളവരുടെ പേരുകൾ എന്തുകൊണ്ട് എഴുതിയില്ല 3-11 പേര് ഇറങ്ങി പോന്നിരുന്നു അവരൊന്നും ആയോഗത്തിൽ പങ്കെടുത്തിട്ടില്ല 4-തെളിവുകൾ ഉണ്ടങ്കിൽ മിനുട്സ് ആജറാക്കട്ടെ

ഓമന വിദ്യാലയം

ഓർമതൻ ഓളങ്ങളിൽ ഓർക്കാതിരിക്കാൻ ഒക്കുമോ ? ഓമന വിദ്യാലയത്തെ . ആദ്യാക്ഷരം കുറിക്കുവാൻ അച്ഛന്റെ കൂടെ ആ പടവുകൾ പിച്ചവെച്ച എൻ കുഞ്ഞിക്കാലുകൾ . കലപില ശബ്ദങ്ങളിൽ കരഞ്ഞുപോയി എൻ കണ്ണുകൾ, ആദ്യാക്ഷരത്തിൻ അമൃതുവിതറി അ എന്നദ്ധ്യാപകൻ ഉച്ചരിച്ചതും , അ എന്നക്ഷരത്തിൽ ആനയെ വരച്ചിട്ടതും , ഒന്നിളകുമ്പോൾ പർപർ എന്ന്- ഒച്ചയുണ്ടാക്കുന്ന ഒരു തരം ഇരിപ്പിടവും, ഓർക്കാതിരിക്കാൻ ഒക്കുമോ ? വർണ്ണമാം തോരണങ്ങൾ തൂക്കി ആകർഷിപ്പിച്ചതും, വണ്ണമുള്ള വടികൾ വഴിക്ക് ചലിപ്പിച്ചതും, ഓർമതൻ ഓളങ്ങളിൽ ഓടിമറയുന്നു ഓമന വിദ്യാലയത്തെ ഓർത്തുപോയ നിമിഷങ്ങൾക്കുശാന്തി .               മുഈനുദ്ധീൻ മുഈനി കരുമ്പിൽ

യാത്രകൾ

യാത്രകൾ അത് പ്രാർത്ഥന പോലെ ആത്മാവിലേക്ക് പടരുന്ന വികാര"മത്രെ ഭൂമിയിലേക്കുള്ള യാത്ര അതാദ്യത്തെ യാത്രയത്രെ പിന്നെ എത്രയെത്രെ യാത്രകൾ വിദ്യയും വിവേകവും വികൃതിയും വിനയവും വിശ്വാസവും വിജയവും തേടി എത്രയെത്രെ യാത്രകൾ ഉമ്മക്കുമുപ്പക്കും ഒപ്പം കൂട്ടുകാർകൊപ്പം കൂട്ടിന് ഭാര്യക്കുമൊപ്പം കുഞ്ഞുങ്ങൾക്കൊപ്പം കുണ്ടും കുന്നുകളും താണ്ടി എത്രയെത്രെ യാത്രകൾ കര കാണാതലഞ്ഞ കതകിൽ മുട്ടിയ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് എത്രയെത്രെ യാത്രകൾ പ്രവാസത്തിലേക്ക് ഹോസ്പിറ്റലിലേക്ക് വൃദ്ധസദനത്തിലേക്ക് ഭൂമിയിലേക്ക് അതവസാനത്തെ യാത്രയാത്രെ                                      മുഈനി -------------===========--------------